കൊച്ചിടപ്പാടി സ്നേഹാരാം സ്പെഷ്യൽ സ്കൂൾ 22-ാം വാർഷികാഘോഷവും രക്ഷാകർത്തൃ സമ്മേളനവും മാർച്ച് 16 ശനിയാഴ്ച്ച 3 മണിക്ക് വർണാഭമായ ആഘോഷ പരിപാടികളോടെ നടന്നു. പാലാ നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം മാണി സി കാപ്പൻ എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു.

പാലാ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. ഡോ. സി. കാർമ്മൽ ജിയോ SMS അനുഗ്രഹ പ്രഭാക്ഷണം നടത്തി. മൂന്നാനി സെന്റ്. പീറ്റേഴ്‌സ് ചർച്ച് വികാരി റവ. ഫാ. തോമസ് പട്ടേരി, പാലാ സബ് ഇൻസ്‌പെക്‌ടർ ബിനോയ്‌ തോമസ്, പാലാ കെയർ ഹോംസ് ഡയറക്ടർ റവ. ഡോ. ജോർജ് നെല്ലിക്കുന്നു ചെരിവുപുരയിടം, പാലാ വാർഡ് കൗൺസിലർ സിജി ടോണി തോട്ടത്തിൽ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു. 

സി. മേഴ്‌സി SMS സ്വാഗതവും സ്നേഹാരാം സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സി. റോസ്മിത SMS വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. സ്കൂൾ മാനേജർ സി. ശാന്തി SMS, പ്രിൻസിപ്പൽ സി. റോസ്മിത SMS, പി.ടി.എ. പ്രസിഡന്റ് ബെന്നി സെബാസ്റ്റ്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സമ്മേളനത്തിന് ശേഷം കുട്ടികളുടെ കലാസന്ധ്യയും സമ്മാനദാനവും നടന്നു.