| ENT Medical Camp |
മാർ സ്ലീവാ മെഡിസിറ്റി പാല, അസോസിയേഷൻ ഓഫ് കത്തോലിക്ക കെയർ ഹോംസ് പാലായുടെയും നേതൃത്വത്തിൽ 2025 ഓഗസ്റ്റ് 20 മെഡിക്കൽ ക്യാമ്പ് നടത്തപ്പെട്ടു. രാവിലെ 9:30യോടുകൂടി ആരംഭിച്ച ക്യാമ്പിന് പ്രൊജക്റ്റ് കോർഡിനേറ്റർ ആൽബിൻ നേതൃത്വം നൽകി, മാർ സ്ലീവാ മെഡിസിറ്റിയുടെ ENT വിഭാഗം ഡോക്ടർമാരായ Dr. Manasa, Dr. Kelita എന്നിവരുടെ സേവനം ക്യാമ്പിൽ ലഭ്യമായിരുന്നു. സ്നേഹാരം സ്പെഷ്യൽ സ്കൂളിലെ 55ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിന്റെ ആദ്യഘകടമെന്നോണം കുട്ടികളുടെ ബിപി, ഓക്സിജൻ ലെവൽ, weight എന്നിവ പരിശോധിച്ചു. തുടർന്ന് രണ്ടാം ഘട്ടമായി വൈദ്യപരിശോധന നടന്നു. തുടർചികിത്സ ആവശ്യമായ കുട്ടികൾക്ക് അതിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യ്തു.
0 Comments