സ്നേഹാരം ഓണം 2025,

സ്നേഹാരം സ്പെഷ്യൽ സ്കൂളിലെ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 26,27 തിയ്യതികളിലായി നടത്തപ്പെട്ടു. ആഘോഷങ്ങളുടെ ഒന്നാം ദിവസം ആവേശത്തോടെ കുട്ടികൾ ഓണക്കളികളിൽ ഒത്തുചേർന്നു. മാതാപിതാക്കളുടെ സാന്നിധ്യം മത്സരങ്ങളുടെ ആവേശം ഉയർത്തി. അധ്യാപകരും കുട്ടികളും മാതാപിതാക്കളുമായി ഒരുമിച്ച് ഓണക്കളികളിൽ പങ്ക്‌ചേർന്നു. രണ്ടാം ദിവസം ഓൾ കേരള എം ജി ശ്രീകുമാർ ഫാൻസ് അസോസിയേഷൻ പൂഞ്ഞാർ യൂണിറ്റും , ഓംറാം ലൈബ്രറി പാലായും സ്നേഹാരം ഓണം 2025 പങ്ക്‌ചേർന്നു. ഓണാഘോഷ പരിപാടികൾ മുൻ MLA ശ്രീ പിസി.ജോർജ് ഉത്‌ഘാടനം ചെയ്യ്തു. ഇൻകം ടാസ്ക് അസ്സി. കമ്മീഷ്ണർ ശ്രീ. ജ്യോതിസ് മോഹൻ മുഖ്യപ്രഭാഷണം നടത്തി. ഓൾ കേര എം ജി ശ്രീകുമാർ ഫാൻസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പരിപാടിക് അധ്യക്ഷതവഹിച്ചു. വിഭവസമൃദ്ധമായ സദ്യക്കുശേഷം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.