സ്നേഹാരാമിന്  വീണ്ടും പൊൻതൂവൽ; സൂരജ് ബിജുവിന് ദേശീയ ഹോക്കി ക്യാമ്പ്യൻഷിപ്പിൽ സ്വർണം


കൊച്ചിടപ്പാടി: Special Olympics Bharat (SOB) ഫരീദാബാദിൽ സംഘടിപ്പിച്ച ദേശീയ ഹോക്കി ചാമ്പ്യൻഷിപ്പിൽ കേരളം ടീം ചാമ്പ്യൻപട്ടം നേടി. ഈ വിജയത്തിൽ കൊച്ചിടപ്പാടിയിലെ സ്നേഹാരാം സ്പെഷ്യൽ സ്കൂള്ളിന് അഭിമാനനിമിഷമായി മാറിയത് കേരള ടീമിനായി ജേഴ്‌സി അണിഞ്ഞ സൂരജ് ബിജുവിന്റെ പ്രകടനമാണ്.

ഫരീദാബാദ് വേദിയായ ഈ ദേശീയ മത്സരത്തിൽ മികച്ച ടീം ഏകോപനവും ആത്മവിശ്വാസവും കാഴ്ചവെച്ച കേരളം ഫൈനലിൽ കരുത്തുറ്റ എതിരാളികളെ മറികടന്ന് സ്വർണമെഡൽ സ്വന്തമാക്കി. ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച സൂരജ് ബിജുവിന്റെ നേട്ടം സ്നേഹാരാമിന് വീണ്ടും ഒരു പൊൻതൂവലായി.

സൂരജിന്റെ സ്വർണനേട്ടത്തിൽ അധ്യാപകരും സഹപാഠികളും അതിയായ സന്തോഷം പ്രകടിപ്പിച്ചു. പ്രത്യേക കഴിവുകളുള്ള കുട്ടികളുടെ കായികമികവ് രാജ്യതലത്തിൽ അംഗീകരിക്കപ്പെടുന്ന ഈ വിജയം സ്ഥാപനത്തിനും നാടിനും അഭിമാനമായി മാറിയിരിക്കുകയാണ്.