പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഫാ. ജോർജ് നെല്ലിക്കുന്ന് ചെറുവിൽ പുരയിടം, സിസ്റ്റർ റോസ്മിത എസ്.എം.എസ്, സിസ്റ്റർ ലിസെറ്റ് എസ്.എം.എസ് എന്നിവരും കുട്ടികളും ചേർന്ന് വൃക്ഷതൈ നടുന്നു.
             


ലോക പരിസ്ഥിതി ദിനാചരണം 2026

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്നേഹാരം സ്പെഷ്യൽ സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു.

പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചതും വൃക്ഷത്തൈ നട്ടതും ഫാ. ജോർജ് നെല്ലിക്കുന്ന് ചെറുവിൽ പുരയിടം ആയിരുന്നു. പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്നും വരുംതലമുറയ്ക്ക് ശുദ്ധവും ഹരിതാഭവുമായ ഭൂമി കൈമാറേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റോസ്മിത എസ്.എം.എസ്. ചടങ്ങിൽ ആശംസകൾ നേർന്നു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും സജീവമായി പങ്കാളികളാകണമെന്ന് അവർ ആഹ്വാനം ചെയ്തു.

സ്കൂൾ മാനേജർ സിസ്റ്റർ ലിസെറ്റ് എസ്.എം.എസ്. ചടങ്ങിൽ ആശംസകൾ അർപ്പിക്കുകയും പരിസ്ഥിതി സംരക്ഷണത്തിനായുള്ള കൂട്ടായ പ്രവർത്തനങ്ങളുടെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയും അതോടൊപ്പം "എന്റെ മരം" എന്ന് പേരുനൽകിയ കുട്ടികൾക്കായുള്ള മത്സരം ഉത്‌ഘാടനം ചെയ്യുകയും ചെയ്തു.

വിദ്യാർത്ഥികൾ, അധ്യാപകർ, ജീവനക്കാർ എന്നിവർ ചേർന്ന് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ പങ്കുവെക്കുകയും ചെയ്തു. ഹരിതഭാവിയിലേക്കുള്ള കൂട്ടായ പ്രതിജ്ഞയോടെ പരിപാടി സമാപിച്ചു.